df

കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ഇന്നലെ വർദ്ധന. 80 രൂപ കൂടി ഒരു പവൻ സ്വർണ്ണത്തിന്റെ വില 36,360 രൂപയായി. ഗ്രാമിന് പത്തു രൂപ കൂടി 4545ലെത്തി. പവന് 36,560 വരെ എത്തിയ വില പിന്നീട് താഴുകയായിരുന്നു. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്.