arrest

കൊ​ല്ലം​:​ ​മു​ണ്ട​യ്ക്ക​ൽ​ ​കി​ൻ​ഫ്ര​ ​വ്യ​വ​സാ​യ​ ​പാ​ർ​ക്കി​ലെ​ ​ജീ​വ​ന​ക്കാ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ണ​വും​ ​മൊ​ബൈൽ
ഫോ​ണു​ക​ളും​ ​ക​വ​ർ​ന്ന​ ​ശേ​ഷം​ ​ഒ​ളി​വി​ലാ​യി​രു​ന്ന​ ​മൂ​ന്നു​പേ​ർ​ ​പൊ​ലീ​സ് ​പി​ടി​യി​ൽ.​ ​ഇ​ര​വി​പു​രം​ ​തെ​ക്കും​ഭാ​ഗം​ ​വ​ള്ള​ക്ക​ട​വ് ​സു​നാ​മി​ ​ഫ്‌​ളാ​​​റ്റി​ൽ​ ​പ്രി​ൻ​സ് ​മ​ന്ദി​ര​ത്തി​ൽ​ ​സു​ബി​ൻ​ ​(23​),​ ​വാ​ള​ത്തും​ഗ​ൽ​ ​വേ​ണി​വി​ല്ല​യി​ൽ​ ​റാം​ജി​ത്ത് ​(19​),​ ​ഇ​ര​വി​പു​രം​ ​തെ​ക്കും​ഭാ​ഗം​ ​പു​ത്ത​ന​ഴി​കം​ ​തോ​പ്പി​ൽ​ ​ഫ്രാ​ൻ​സീ​സ് ​(25)
എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഒ​ക്‌​ടോ​ബ​ർ​ 30​ന് ​പു​ല​ർ​ച്ചെ​ ​മൂ​ന്നോ​ടെ​ ​വ്യ​വ​സാ​യ​ ​പാ​ർ​ക്കി​ന്റെ​ ​മ​തി​ൽ​ ​ചാ​ടി​ക്ക​ട​ന്ന്,​ ​ഷെ​ഡി​ൽ​ ​ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന​ ​ജീ​വ​ന​ക്കാ​രാ​യ​ ​പ്ര​ദീ​പ്,​ ​ഐ​സ​ക്ക് ​എ​ന്നി​വ​രെ​ ​ആ​യു​ധം​ ​കാ​ണി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളും​ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​പ​ണ​വും​ ​അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വ​ത്തി​ന് ​ശേ​ഷം​ ​ഒ​ളി​വി​ൽ​ ​പോ​യ​ ​ഇ​വ​ർ​ ​തി​രി​കെ​ ​ഇ​ര​വി​പു​രം​ ​വ​ലി​യ​വി​ള​യി​ൽ​ ​എ​ത്തി​യെ​ന്ന​ ​സൂ​ച​ന​യെ​ത്തു​ട​ർ​ന്ന് ​കൊ​ല്ലം​ ​ഈ​സ്​​റ്റ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ആ​ർ.​ ​ര​തീ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള​ള​ ​സം​ഘം​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.