5g

ന്യൂഡല്‍ഹി : 2022ൽ നാലു മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ 13 പട്ടണങ്ങളില്‍ ഫൈവ് ജി ടെലികോം സേവനം ആരംഭിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു. ചെന്നൈ, ഡല്‍ഹി, മുംബയ് , കൊല്‍ക്കത്ത എന്നി മെട്രോ നഗരങ്ങള്‍ക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്‌നൗ, പുനെ, ഗാന്ധിനഗര്‍ എന്നി നഗരങ്ങളിലാണ് 5ജി സേവനം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലും ബംഗളുരുവിലുമാണ് 5 ജി സേവനം ലഭിക്കുക.

ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡഫോണ്‍ ഐഡിയ എന്നിവയാണ് ഫൈവ് ജി സേവനം ലഭ്യമാക്കുക. .അതിവേഗത്തില്‍ വീഡിയോ സ്ട്രീമിംഗ് സാദ്ധ്യമാകും എന്നതാണ് 5 ജിയുടെ പ്രത്യേകത.