
റാന്നി: പെരുനാട് പഞ്ചായത്തിലെ 14-ാം വാർഡ് കക്കാട് കൊട്ടുപ്പാറയിൽ ഇരുചക്ര വാഹനം കത്തിച്ചു. കൊട്ടുപ്പാറ നാലുസെന്റ് കോളനിയിയിലെ താമസക്കാരനായ മണിയുടെ വാഹനമാണ് കഴിഞ്ഞ രാത്രിയിൽ മദ്യപ സംഘം അഗ്നിക്കിരയാക്കിയത്. പകൽ തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് രാത്രി പതിനൊന്നോടെ ഇത്തരത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തിയ രണ്ടു പേർ വീടിനു മുമ്പിലെത്തി വെല്ലുവിളി നടത്തിയിരുന്നു. ഇറങ്ങിച്ചെല്ലാൻ കൂട്ടാക്കാതിരുന്നതോടെ പ്രകോപിതരായ സംഘം റോഡരികിൽ വച്ചിരിക്കുകയായിരുന്നു മണിയുടെ ഇരുചക്ര വാഹനത്തിനു തീയിടുകയായിരുന്നു. വാഹനം പൂർണമായും കത്തി നശിച്ചു. മണിയുടെ പരാതിയിൽ പെരുനാട് പൊലീസ് കേസെടുത്തു. പ്രതികളെപറ്റിയുള്ള വിവരം കിട്ടിയിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.