super-

അനശ്വര രാജൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ' സൂപ്പര്‍ ശരണ്യ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അനശ്വര രാജൻ ഉള്‍പ്പടെയുള്ള താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്. സൂപ്പർഹിറ്റായ തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പർ ശരണ്യ. അര്‍ജുൻ അശോകനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

സജിത്ത് പുരുഷൻ ചിത്രത്തിന്റെ കാമറയും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ്. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സൂപ്പര്‍ ശരണ്യ'യെന്ന ചിത്രത്തിന്റെ ഗാനരചന സുഹൈല്‍ കോയ.വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‍നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.