
വിഴിഞ്ഞം: വെങ്ങാനൂരിൽ വീണ്ടും മോഷണം. വെങ്ങാനൂർ നീലകേശി റോഡിന് സമീപം രമണിയുടെ ഉടമസ്ഥതയിലുള്ള സനൂജ സ്റ്റോർ കുത്തിത്തുറന്ന് 5000 രൂപ മോഷ്ടിച്ചു. ഇതിന് എതിർ വശത്തുള്ള ബിനുവിന്റെ വീട് കുത്തിത്തുറന്ന് കഴിഞ്ഞ ആഴ്ച മോഷണം നടത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ വെങ്ങാനൂരിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.