accident

കൊല്ലം: ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസും വാനും കൂട്ടിയിടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശികളായ കരുണാംബരം(56), ബർക്കുമെൻസ്(45), ജസ്റ്റിൻ(56), തമിഴ്‌നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്.

രാത്രി 12.30 ഓടെ ദേശീയ പാതയിൽ ഇടപ്പള്ളി കോട്ടയ്ക്ക് സമീപമായിരുന്നു സംഭവം. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

injured

22 പേർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം പുല്ലുവിളയിൽ നിന്ന് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.