വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്‌ചകളുടെ അഞ്ചാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്.
ലോകത്തിലെ മികച്ച വന്യമൃഗസംരക്ഷണ മേഖലയായ കെനിയയിലെ മസായ് മാരയിലാണ് ഇന്നത്തെ യാത്ര. ഇന്നത്തെ യാത്രക്ക് ഒരു പ്രത്യേകത കൂടി ഉണ്ട്.

കാട്ടിലെ രാജാക്കൻമാരായ സിംഹങ്ങളുടെ അടുത്തേക്കാണ് പോകുന്നത്. സിംഹക്കൂട്ടങ്ങളെ വളരെ അടുത്ത് നിന്ന് നമുക്ക് ഇവിടെ കാണാം. ഇര തേടുന്നതും ഭക്ഷണം കഴിക്കുന്നതും ഇണ ചേരുന്നതും സിംഹങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും നമുക്ക് ഇവിടെ കണ്ട് മനസിലാക്കാം.
ലോകത്തിലെ ഏറ്റവും അതിശയങ്ങൾ നിറഞ്ഞ വന്യജീവി സങ്കേതമായ മസായി മാരയിലെ സിംഹങ്ങളുടെ വിശേഷങ്ങളുമായി എത്തുന്ന ഈ എപ്പിസോഡ് നിങ്ങൾക്ക് പുതിയൊരു അനുഭവമാകും...