saurav-ganguli

കൊൽക്കത്ത: ബിസിസി അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. തുടർന്ന് താരത്തെ കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗാംഗുലിയുടെ രക്തസാമ്പിൽ പരിശോധനയ്ക്കായി അയയ്ക്കും എന്ന് ഡോക്ടർമാർ അറിയിച്ചു. ഈ വർഷത്തിൽ ഇത് മൂന്നാം തവണയാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജനുവരിയിൽ രണ്ടു തവണ നെഞ്ചു വേദന ഉണ്ടായതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ശേഷം മാർച്ചിലാണ് അദ്ദേഹം ജോലിയിൽ തിരിച്ചെത്തുന്നത്. രണ്ട് ഡോസ് വാക്സിനും അദ്ദേഹം സ്വീകരിച്ചിരുന്നു.

അദ്ദേഹത്തിന്റെ സഹോദരൻ സ്നേഹാശിഷ് ​​ഗാംഗുലിക്കും ഈ വർഷം ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.