
മോഡലും നടനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കൻവാറും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ദമ്പതികൾ തമ്മിലുള്ള പ്രായവ്യത്യാസം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അൻപത്തിയാറുകാരനായ മിലിന്ദ് സോമനും ഭാര്യ അങ്കിതയും തമ്മിൽ 26 വയസിന്റെ വ്യത്യാസമുണ്ട്.
തങ്ങൾക്കറിയാത്ത കാര്യങ്ങൾ ഊഹിക്കുക എന്നത് പല ആളുകളുടെയും ഹോബിയാണ്. ഒരുപാട് പ്രായവ്യത്യാസമുള്ള രണ്ട് പങ്കാളികൾ ഒന്നിച്ചുജീവിക്കുന്നത് കാണുമ്പോൾ അവർ അതിനെ ഒന്നുകിൽ ഭാഗ്യം അല്ലെങ്കിൽ മുഖംമൂടി എന്നാണ് വിളിക്കുന്നതെന്ന് മിലിന്ദ് പറയുന്നു.

തങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും ഇതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു.
'ആളുകൾ എന്നോട് ഞങ്ങളുടെ സെക്‌സ് ഡ്രൈവുകളെ കുറിച്ച് ചോദിക്കാറുണ്ട്. പക്ഷേ സെക്‌സ് ഡ്രൈവുകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. അത് സാധാരണമാണ്. ഇന്ന് എനിക്ക് അവളുടെ അതേ പ്രായം തോന്നുന്നു. അവൾക്ക് 30 വയസ്, സത്യസന്ധമായി പറയുകയാണ് എനിക്ക് അതിനേക്കാൾ ചെറുപ്പം തോന്നുന്നു.'- മിലിന്ദ് വെളിപ്പെടുത്തി.
നല്ലൊരു ലൈംഗിക ജീവിതം ആരോഗ്യകരമായ ശരീരത്തിന്റെയും, ആരോഗ്യകരമായ മനസിന്റെയും ഭാഗമാണ്. ഇത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെക്‌സ് ഡ്രൈവ് നിലനിർത്താൻ വ്യായാമം ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ ശരീരത്തെക്കുറിച്ച് പഠിക്കാൻ വ്യായാമം സഹായിക്കുന്നു. ശരീരത്തിലെ മറ്റെല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ പ്രായഭേദമന്യേ സെക്‌സ് നന്നായി ആസ്വദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.