
ഭക്ഷണപ്രേമികളിൽ ചീസ് ഇഷ്‌ടമല്ലാത്തവർ ആരുമുണ്ടാകില്ല. പുതിയ പുതിയ രുചി വിഭവങ്ങൾ പരീക്ഷിക്കുമ്പോൾ ഏറ്റവുമധികം ചേർക്കപ്പെടുന്ന ഒരു ചേരുവയും ചീസാകും. അമിതമായി വണ്ണം വയ്‌ക്കുമോ എന്ന പേടിയിൽ ചിലരെല്ലാം ചീസിനെ പടിക്ക് പുറത്ത് നിറുത്താറുണ്ട്. മറ്റു ചിലർ രുചിക്ക് വേണ്ടി അത്യാവശ്യം ചേർക്കും.
എന്നാലിവിടെ ചീസ് തന്നെ ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാക്കി മാറ്റിയിരിക്കുകയാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ വീഡിയോ ട്രെൻഡിംഗാണ്.
വലിയൊരു പീസ് ചീസെടുത്ത് അതിനെ മാവിൽ മുക്കി കോൺഫ്ലെക്സിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കയാണ്.
ചാനൽ ഫുഡ്സ് എന്ന ഇൻസ്റ്റ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. എളുപ്പത്തിലുണ്ടാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണെന്നാണ് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.
സംഗതി കണ്ടാൽ നാവിൽ വെള്ളമൂറുമെങ്കിലും ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല ഈ വിഭവം. കൊളസ്ട്രോൾ കൂടി തട്ടിപ്പോകാൻ ഇതിലും നല്ലൊരു വിഭവം ഇല്ലെന്നാണ് ഏറെ കമന്റുകളും പറയുന്നത്.