indira

മയ്യനാട്: മുൻ തിരു-കൊച്ചി മുഖ്യമന്ത്രി സി. കേശവന്റെ പുത്രി, മയ്യനാട് തോപ്പിൽ വീട്ടിൽ കെ. ഇന്ദിരക്കുട്ടി (86) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. രോഗം മൂർച്‌ഛിച്ചതിനെത്തുടർന്ന് ഇന്നു രാവിലെ ഒമ്പതിന് തോപ്പിൽ വീട്ടിലായിരുന്നു അന്ത്യം. കേരളകൗമുദി സ്ഥാപകൻ സി.വി. കുഞ്ഞുരാമന്റെ പുത്രി വാസന്തിയാണ് മാതാവ്.

മയ്യനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായും മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൊല്ലം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. എസ്.ബി.ഐയിൽ നിന്ന് വിരമിച്ച പരേതനായ ദാമോദരൻ ആണ് ഭർത്താവ്.

മക്കൾ: പരേതനായ രഞ്ജിത്ത്, മിനി ബൈജു (മൃഗസംരക്ഷണ വകുപ്പ്). മരുമകൻ: പരേതനായ ബൈജു ബാലകൃഷ്‌ണൻ, കൊച്ചുമകൾ: കൗമുദി. സഹോദരങ്ങൾ: പരേതരായ കെ. രവീന്ദ്രനാഥ്, കെ. ബാലകൃഷ്‌ണൻ, കെ. ഭദ്രൻ, അയിഷാ രാജൻ. മയ്യനാട് പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ വിഭിന്ന മേഖലകളിലെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചിന് തോപ്പിൽ വീട്ടുവളപ്പിൽ.