
ഒരു കൊച്ചുകുട്ടിയുടെ മാജിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നുകൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽ നിന്നുള്ള കുട്ടിയും, അവന്റെ മാതാപിതാക്കളുമാണ് വീഡിയോയിലുള്ളത്. ഗ്രോയിംഗ് അപ്പ് ഇറ്റാലിയൻ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വെള്ളമുള്ള ഒരു കുപ്പി അമ്മ തലയിൽ വച്ചിരിക്കുന്നതും, കുട്ടിയും പിതാവും സമീപത്തിരിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. കുട്ടി ഇരുവരുടെയും കൈ ചേർത്ത് പിടിക്കുമ്പോൾ പിതാവിന്റെ വായിൽ നിന്ന് വെള്ളം പുറത്തേക്ക് വരുന്നു. തുടർന്ന് പൊട്ടിച്ചിരിക്കുകയാണ് ആൺകുട്ടി.