
ലൈംഗിക ജീവിതത്തെക്കുറിച്ച് പല അബദ്ധധാരണകളും ആളുകൾക്കിടയിലുണ്ട്. കിടപ്പറയിൽ ഒരു വികാരവും പ്രകടിപ്പിക്കാതിരിക്കുന്നതും, സെക്‌സിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഭാവിക്കുന്നതുമാണ് 'നല്ല സ്ത്രീകളുടെ' ലക്ഷണമെന്നാണ് പലരും കരുതുന്നത്.
എന്നാൽ ഇത് കുറച്ച് ഓവറാണ്. ഈ അഭിനയം ദാമ്പത്യ ജീവിതത്തെ മോശമായി ബാധിക്കും. സുഹൃത്തിനെപ്പോലെ ഇഷ്ടങ്ങളൊക്കെ പങ്കുവയ്ക്കുന്ന പങ്കാളിയെയാണ് മിക്ക പുരുഷന്മാരും ആഗ്രഹിക്കുന്നത്. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നുപറയുക.
പുരുഷന്റെ തൂവൽസ്പർശങ്ങളാണ് സ്ത്രീയെ ഉത്തേജിപ്പിക്കുന്നത്. എന്നാൽ ചില പുരുഷന്മാർ എല്ലായിപ്പോഴും സ്ത്രീയിൽ നിന്ന് ലോല സ്പർശമല്ല ആഗ്രഹിക്കുന്നത്. ചിലസമയങ്ങളിൽ സ്പർശനത്തിന് കുറച്ചുകൂടി കാഠിന്യമുണ്ടായിരുന്നെങ്കിലെന്ന് പുരുഷൻ ആഗ്രഹിക്കാറുണ്ട്. പലരും അത്തരം ചില സൂചനകൾ നൽകാറുണ്ടെങ്കിലും മിക്കപ്പോഴും സ്ത്രീകൾക്കിത് മനസിലാകാതെ പോകുന്നു.