
ഇടുങ്ങിയതും
ഇരുളു നിറഞ്ഞതുമായ
കുഞ്ഞുസഞ്ചിക്കുള്ളിലാണ്
ജന്മമെടുത്ത് വളർന്നത്.
പത്തുമാസം കഴിഞ്ഞ്
വലിയലോകത്തേക്ക് വന്നു.
അമ്മയുടെ ഗർഭപാത്രത്തിൽ
ശ്വാസംമുട്ടലും ഏകാന്തതയും
ഒറ്റപ്പെടലും അറിഞ്ഞതേയില്ല
വലിയ ലോകത്ത് കാറ്റും മഴയും
വെയിലും ഇടിമിന്നലും
ഉപ്പെങ്കിലും
ശ്വാസം മുട്ടലും ഒറ്റപ്പെടലും
ഏകാന്തതയുമാണ്.
തിരികെച്ചെന്ന് സ്വസ്ഥമാകാൻ
അമ്മയെ തേടിയലയുകയാണ്!