f

തിരുവനന്തപുരം: കോൺഗ്രസിന്റെ 137ാം ജന്മദിനത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഡി.സി.സി പ്രസിഡ‌ന്റ് പാലോട് രവി പതാക ഉയർത്തി. സേവാദൾ വൊളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകി. കെ.പി.സി.സി ഭാരവാഹികളായ വി. പ്രതാപചന്ദ്രൻ, ജി.എസ്. ബാബു, ജി. സുബോധൻ, വർക്കല കഹാർ, എം.എ. വാഹീദ്, പി.കെ. വേണുഗോപാൽ, ചെമ്പഴന്തി അനിൽ, കടകംപള്ളി ഹരിദാസ്, കൈമനം പ്രഭാകരൻ, എം. ശ്രീകണ്ഠൻനായർ, ആർ. ഹരികുമാർ, ജലീൽമുഹമ്മദ്, അഭിലാഷ് ആർ.നായർ, പാളയം ഉദയൻ, ആറ്റിപ്ര അനിൽ, സുഭാഷ് കുടപ്പനക്കുന്ന്, പി. സൊണാൾജ്, പ്രേം.ജി, വണ്ടന്നൂർ സന്തോഷ്, എം.പ്രസാദ്, ആർ.ലക്ഷ്മി, ജോർജ് ലൂയീസ് തുടങ്ങിയവരും പങ്കെടുത്തു.