kanpur-metro

ലക്‌നൗ:യു.പിയിൽ കാൺപൂർ മെട്രോ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്ഘാടന ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഹർദീപ് സിംഗ്പൂരി എന്നിവരോടൊപ്പം പത്ത് മിനിട്ടോളം മോദി മെട്രോയിൽ യാത്ര ചെയ്തു.

ഐ.ഐ.ടി മെട്രോ സ്‌റ്റേഷനിൽ നിന്നും ഗീതാ നഗറിലേക്കായിരുന്നു യാത്ര. 11,000 കോടി മുതൽമുടക്കുള്ള പദ്ധതിയാണിത്. 356 കിലോമീറ്റർ നീളമുള്ള ബിനാ-പങ്കി പൈപ്പ്‌ലൈൻ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പൈപ്പ്‌ലൈന് പ്രതിവർഷം 3.45 ദശലക്ഷം മെട്രിക് ടൺ ശേഷിയുണ്ട്. മദ്ധ്യപ്രദേശിലെ ബിനാ റിഫൈനറി മുതൽ കാൺപൂരിലെ പങ്കി വരെ നീളുന്ന പദ്ധതി 1,500 കോടിയിലധികം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.

കാൺപൂർ ഐ.ഐ.ടിയുടെ ബിരുദദാന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു