samantha

ഗോവയിൽ അവധി ആഘോഷത്തിലാണ് തെന്നിന്ത്യൻ താരം സാമന്ത. ശില്പ റെഡ് ഡി, വസുകി എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് ആഘോഷം. അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സാമന്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.അല്ലു അർജൻ ചിത്രം പുഷ്പയിൽ ഐറ്രം ഡാൻസ് രംഗത്താണ് അവസാനം സാമന്ത അഭിനയിച്ചത്.നടൻ നാഗചൈതന്യയുമായി വിവാഹമോചിതയായ ശേഷം സാമന്ത പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു പുഷ്പ. പുഷ്പയിൽ സാമന്തയുടെ പ്രകടനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സാമന്തയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്സ് 19.1 മില്യൺ കടന്നു. നാഗചൈതന്യയുമായി വേർപിരിയലിനുശേഷമുള്ള സാമന്തയുടെ ഇൻസ്റ്റ സ്റ്റോറി ഇപ്പോഴും ആരാധകർ തേടി പിടിച്ചു കാണുന്നു.

വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ, ശാകുന്തളം, യശോധ എന്നിവയാണ് സാമന്തയുടെ പുതിയ ചിത്രങ്ങൾ.