bumrah

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. പന്തെറിയുന്നതിനിടെ വലതുകാലിന് പരിക്കേറ്റ ഇന്ത്യയുടെ പ്രധാന ബൗളർ ജസ്പ്രീത് ബുമ്ര തത്ക്കാലത്തേക്ക് കളിക്കളത്തിൽ നിന്ന് പിൻവാങ്ങി. ബുമ്രയെ ആരോഗ്യവിദഗ്‌ദ്ധർ പരിശോധിക്കുകയാണെന്നും പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പറയാറായിട്ടില്ലെന്നും ദേശീയ ടീം വൃത്തങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചു.

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ ആറാമത്തെ ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു സംഭവം. പന്തെറിഞ്ഞതിന് ശേഷമുള്ള ഫോളോ ത്രൂവിനിടെ ബുമ്രയ്ക്ക് കാലിൽ വേദന അനുഭവപ്പെടുകയും ക്രീസിൽ തന്നെ വീഴുകയുമായിരുന്നു. ബുമ്രയ്ക്ക് പ്രാഥമിക ചികിത്സ ഗ്രൗണ്ടിൽ വച്ച് തന്നെ നൽകിയെങ്കിലും വേദന കൂടിയതിനെ തുടർന്ന് താരം ഡ്രെസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ബുമ്രയ്ക്ക് പകരം ശ്രേയസ് അയ്യറാണ് ഫീൽഡിംഗിന് ഇറങ്ങിയത്.

ബുമ്രയുടെ പരിക്കിനെ വളരെ ആശങ്കയോടെയാണ് ഇന്ത്യൻ ടീം നോക്കുന്നത്. ആദ്യ ടെസ്റ്റിൽ ശക്തമായ നിലയിലാണെങ്കിലും ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ ഏറ്റവും നന്നായി മുതലെടുക്കാൻ കഴിയുന്ന താരമെന്ന നിലയിൽ ബുമ്രയുടെ അസാന്നിദ്ധ്യം ഇന്ത്യയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചേക്കും. ആദ്യ ടെസ്റ്റിൽ 327 എല്ലാവരും പുറത്തായ ഇന്ത്യയ്ക്കെതിരെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തിട്ടുണ്ട്.

Update: Jasprit Bumrah has suffered a right ankle sprain while bowling in the first innings.

The medical team is monitoring him at the moment.

Shreyas Iyer is on the field as his substitute.#SAvIND

— BCCI (@BCCI) December 28, 2021