crime

വയനാട്: അമ്പലവയലിൽ വൃദ്ധനെ രണ്ട് പെൺകുട്ടികൾ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു. അമ്പലവയൽ സ്വദേശി മുഹമ്മദ് (68)ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ രണ്ട് പെൺകുട്ടികളും പൊലീസിൽ കീഴടങ്ങി. ഇവർ പ്രായപൂർത്തിയായവരല്ല. ഇവരുടെ അമ്മയും പൊലീസ് കസ്‌റ്റഡിയിലുണ്ട്.

അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി. ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്നത് മുഹമ്മദിന്റെ വീട്ടിലായിരുന്നു. ഇവിടെ വച്ചാണ് സംഭവമുണ്ടായത്.