jj

തണുപ്പുകാലത്ത് നമ്മളെ വളരെയധികം അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചർമ്മത്തിലുണ്ടാകുന്ന വരൾച്ച. ദിവസവും എ.സി മുറിയിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെയും ചർമ്മത്തിൽ വരൾച്ചയുണ്ടാകാം. ശീതീകരിച്ച മുറിയിൽ ഇരിക്കുമ്പോൾ ചർമ്മത്തിലെ ഈർപ്പം നഷ്ടമാക്കുന്നു. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഈ ചർമ്മ പ്രശ്നം അകറ്റാനാകും. ശരീരത്തിലെ ജലാംശം നിലനിറുത്തുക എന്നതാണ് അതിൽ പ്രധാനം. ദിവസവും ശരീരത്തിനാവശ്യമായ അളവിൽ വെള്ളം കുടിക്കുക. അതിലൂടെ ശരീരത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും. ചിലർക്ക് മിക്കപ്പോഴും മുഖം കഴുകുന്ന ശീലമുണ്ട്. അത് കൂടുതൽ വരൾച്ചയിലേക്കാകും നയിക്കുക. ചുടുവെള്ളത്തിലുള്ള കുളി ഒഴിവാക്കേണ്ടതാണ്. കൂടാതെ കുളിക്കാൻ സോപ്പിന് പകരം ഷവർ ജെൽ ഉപയോഗിക്കുന്നതാകും നല്ലത്. ബദാം വാൽനട്ട് എന്നിവയിൽ വിറ്റാമിൻ എ, ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതിനാൽ ഇവ കഴിക്കുന്നത് ചർമ്മത്തിന് നല്ലതാണ്. കൂടാതെ ചർമ്മത്തിൽ മൃതകോശങ്ങളുണ്ടാകുന്നത് തടയാൻ ഓട്മീലിലുള്ള നാരുകൾ സഹായിക്കും.