kalyan

കൊച്ചി: ഡെലോയിറ്റിന്റെ 2021ലെ ആഗോള ടോപ്പ് 100 ലക്ഷ്വറി ബ്രാൻഡുകളുടെ 'ഗ്ളോബൽ പവേഴ്‌സ് ഒഫ് ലക്ഷ്വറി ഗുഡ്‌സ്" പട്ടികയിൽ ഇടംനേടി കല്യാൺ ജുവലേഴ്‌സ്. തുടർച്ചയായ എട്ടാംവർഷമാണ് പട്ടികയിൽ കല്യാൺ ഇടംപിടിക്കുന്നത്. കഴിഞ്ഞവർഷത്തേക്കാൾ ആറ് സ്ഥാനങ്ങൾ മുന്നേറി 37-ാം സ്ഥാനവും കല്യാൺ നേടി.

ഇന്ത്യയിൽ നിന്ന് അഞ്ചു ബ്രാൻഡുകളാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്ക് നേടിയതും കല്യാണാണ്. ആഗോളതലത്തിൽ 150 ഷോറൂമുകളെന്ന നാഴികകല്ല് കഴിഞ്ഞ ഒക്‌ടോബറിൽ കല്യാൺ ജുവലേഴ്‌സ് പിന്നിട്ടിരുന്നു. കഴിഞ്ഞ മാർച്ചിൽ കല്യാൺ ജുവലേഴ്‌സ് ഓഹരി വിപണിയിലും ലിസ്‌റ്റ് ചെയ്‌തു. ഈവർഷത്തെ ഫോർച്യൂൺ ഇന്ത്യ 500 പട്ടികയിലും കല്യാൺ ജുവലേഴ്‌സ് ഇടംനേടി.