
മുംബയ്: തിങ്കളാഴ്ച തന്റെ 56ാം ജന്മദിനം ആഘോഷിച്ച സൽമാൻ ഖാന് പിറന്നാൾ ആശംസകൾ നേർന്ന് ബോളിവുഡ് താരം ജെനീലിയ ഡിസൂസ. സൽമാൻ ഖാനോടൊപ്പം ഒരു പാർട്ടിയിൽ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ജെനീലിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുന്നത്. ലോകത്തിൽ വച്ച് ഏറ്റവും വലിയ ഹൃദയത്തിന്റെ ഉടമയുടെ പിറന്നാളാണ് ഇന്നെന്ന് വീഡിയോയ്ക്ക് താഴെ ജെനീലിയ കുറിച്ചിട്ടുണ്ട്. ചുറ്റിലും നിരവധിപേർ നിൽക്കുന്നുണ്ടെങ്കിലും അവരെ ഒന്നും വകവയ്ക്കാതെയാണ് ഇരുവരും ചുവടുകൾ വയ്ക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൽമാന്റെ 56ാം പിറന്നാൾ. അതിനും രണ്ട് ദിവസം മുമ്പ് സൽമാനെ ഒരു പാമ്പ് കടിച്ചിരുന്നു. അതിനെ തുടർന്നുള്ള ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച ആശുപത്രി വിട്ട സൽമാൻ പിറ്റേന്ന് പൻവേലിലുള്ള തന്റെ ഫാംഹൗസിൽ വച്ച് പിറന്നാൾ ആഘോഷിച്ചിരുന്നു. വീഡിയോ കാണാം