
ന്യൂഡൽഹി : യുവ സംരംഭക പാൻഖുരി ശ്രീവാസ്തവ ( 32 ) അന്തരിച്ചു.  സ്ത്രീകൾക്കായുള്ള കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ പാൻഖുരി, വീട് വാടകയ്ക്കെടുക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ്പായ  ഗ്രാബ്ഹൗസ് എന്നിവയുടെ സ്ഥാപകയാണ്.
ഹൃദയാഘാതം മൂലം വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് പാൻഖുരി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.ഗ്രാബ്ഹൗസ് 2016ൽ ക്വിക്കർ കമ്പനിയ്ക്ക് വിറ്റു. ഝാൻസിയിൽ ജനിച്ച പാൻഖുരി രാജീവ് ഗാന്ധി ടെക്നോളജിക്കൽ സർവകലാശാലയിൽ എൻജിനിയറിംഗ് ബിരുദം നേടിയിരുന്നു.