
ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തെ (2021-22 അസസ്‌മെന്റ് വർഷം) ആദായ നികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കാനുള്ള കാലാവധി ഈമാസം 31ന് അവസാനിക്കാനിരിക്കേ, ഡിസംബർ 27 വരെയുള്ള കണക്കുപ്രകാരം സമർപ്പിക്കപ്പെട്ടത് 4.67 കോടി റിട്ടേണുകൾ. റിട്ടേൺ സമർപ്പിക്കാനുള്ള പതിവ് കാലാവധി ജൂലായ് 31 ആണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇത് ആദ്യം സെപ്‌തംബർ 30 വരെയും പിന്നീട് ഡിസംബർ 31ലേക്കും നീട്ടുകയായിരുന്നു.
കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, ഇനിയും ഒരുകോടിയോളം റിട്ടേണുകൾ സമർപ്പിക്കാപ്പെടാനുണ്ട്. ഐ.ടി.ആർ പോർട്ടലിലെ തകരാറുകൾ സംബന്ധിച്ച പരാതികൾ വീണ്ടും സാമൂഹികമാദ്ധ്യമങ്ങളിൽ നിറഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ, തീയതി വീണ്ടും നീട്ടിയേക്കാനിടയുണ്ടെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. 2019-20ൽ 5.96 കോടി റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടിരുന്നു.