
പനജി: ക്രിസ്‌മസ്-പുതുവർഷ കാലത്തെ ഷൂട്ടിംഗ് ഒഴിഞ്ഞ തന്റെ ഒഴിവുകാലം കൂട്ടുകാർക്കൊപ്പം ഗോവയിൽ ആഘോഷിച്ച് നടി സാമന്ത റുത്ത് പ്രഭു. നടിയുടെ സുഹൃത്തും ഡിസൈനറും മോഡലുമായ ശിൽപാ റെഡ്‌ഡിയ്‌ക്കും മറ്റൊരു സുഹൃത്തിനും ഒപ്പമുളള ചിത്രമാണ് ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റായും സ്‌റ്റോറിയായും നടി പുറത്തുവിട്ടത്.
'സുന്ദരിയായ ഗോവ' എന്നും 'ഒരു കൊച്ചു സ്വർഗത്തിൽ' എന്നും പേരിട്ട ചിത്രങ്ങളിൽ നടിയെ മോണോക്കിനിയും ചങ്ങാതിമാരെ ബിക്കിനിയും കാണാം. ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ലൈക്ക് ചെയ്‌തിരിക്കുന്നത്.മൂന്ന് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം തെലുങ്ക് സൂപ്പർ താരം നാഗ ചൈതന്യയുമായി ഒക്‌ടോബർ മാസത്തിലാണ് സാമന്ത വേർപിരിഞ്ഞത്.
അടുത്തിടെ പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രമായ പുഷ്‌പയിലെ ഐറ്രം സോംഗ് ശ്രദ്ധ നേടിയിരുന്നു. അവധിക്കാലത്തിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് നടിയെ കാത്തിരിക്കുന്നത്. ഫിലിപ് ജോൺ സംവിധാനം ചെയ്യുന്ന അറേഞ്ജ്മെന്റ്സ് ഓഫ് ലൗ എന്ന ചിത്രത്തിൽ നടി വൈകാതെ അഭിനയിക്കും. ശാകുന്തളം, കാതുവാക്കുള രെണ്ടു കാതൽ എന്നീ ചിത്രങ്ങളാണ് അടുത്തതായി സാമന്തയുടെ പുറത്തിറങ്ങുന്ന ചിത്രങ്ങൾ. ഒടിടിയിൽ പുറത്തിറക്കിയ ദി ഫാമിലി മാൻ 2യിൽ ശ്രീലങ്കൻ തമിഴ് പോരാളിയായി മികച്ച പ്രകടനമാണ് സാമന്ത പുറത്തെടുത്തത്.