
വിവാഹമോചനം നേടാനിരിക്കുന്ന ഹോളിവുഡ് താര ദമ്പതികളായ കാനി വെസ്റ്റ് - കിം കർദാഷിയാനും വീണ്ടും ഒരുമിക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. കിം കർദാഷിയാന്റെ വീടിന് എതിർവശത്ത് കാനി വെസ്റ്റ് ഒരു മാളിക വാങ്ങിയെന്ന റിപ്പോർട്ടുകളാണ് ഇതിന് കാരണം. കാലിഫോർണിയയിലെ ഹിഡൻ ഹിൽസിലാണ് കാനി വെസ്റ്റ് മാളിക വാങ്ങിയത്. മാളികയ്ക്ക് ആവശ്യപ്പെട്ട വിലയേക്കാൾ 421,000 ഡോളർ അദ്ദേഹം കൂടുതൽ നൽകിയിരുന്നു.
നേരത്തെ ഇരുവരും താമസിച്ചിരുന്ന വീടിന് ചെലവഴിച്ച തുകയുടെ വിഹിതം കാനി വെസ്റ്റിന് കിം കർദാഷിയാൻ നൽകിയിരുന്നു, അതിനാൽ വിവാഹമോചനം യാഥാർത്ഥ്യമായ ശേഷവും കർദാഷിയാന് ഇവിടെ തുടരാം. . നോർത്ത്, സെയിന്റ്, ചിക്കാഗോ, സാം എന്നിങ്ങനെ നാല് മക്കളോടൊപ്പമാണ് കിം ഇവിടെ താമസിക്കുന്നത്.
2021 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹമോചനം നേടുന്ന വാർത്ത സ്ഥിരീകരിച്ചത്
ഒരു പരിപാടിയിൽ കർദാഷിയനോട് "പിന്നിലേക്ക് ഓടാൻ" പരസ്യമായി അഭ്യർത്ഥിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കിമ്മിന്റെ നേരെ എതിർവശത്തുള്ള മാൻഷൻ കാനി വെസ്റ്റ് വാങ്ങുന്നത്. എന്നാൽ കിം കർദാഷിയാൻ വിവാഹ മോചനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് റിപ്പോർട്ട്. പകരം വിവാഹമോചന നടപടികൾ വേഗത്തിലാക്കാൻ കോടതികളോട് അഭ്യർത്ഥിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായാണ് കാനി വെസ്റ്റ് വീട് വാങ്ങിയതെന്നും സൂചനയുണ്ട്.