unti

ആംസ്റ്റർഡാമിലുള്ള സെക്സ് മ്യൂസിയത്തിൽ നിന്ന് കൂറ്റൻ ലിംഗപ്രതിമക്കൊപ്പം പോസ് ചെയ്ത മോഡലിന് ലഭിച്ചത് ജയിൽ ശിക്ഷ. തുർക്കിയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മെർവ് ടസ്കിനെയാണ് അശ്ലീല ചിത്രങ്ങൾ പങ്കുവച്ചതിന് കോടതി അഞ്ച് വർഷത്തെ ജയിൽശിക്ഷയ്ക്ക് വിധിച്ചത്. 571,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സാണ് 23 കാരിയായ മെർവ് ടാസ്കിനുള്ളത്.

സെക്സ് മ്യൂസിയത്തിലെ ലിംഗപ്രതിമയിൽ ഇരിക്കുന്ന ചിത്രവും വേശ്യാലയത്തിലേതെന്ന് തോന്നിപ്പിക്കുന്ന ഗ്ലാസ് ഡോറിന് മുന്നിൽ നിൽക്കുന്ന ചിത്രവുമാണ് മെർവിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. വെറും തമാശയ്ക്ക് വേണ്ടിയാണ് ചിത്രങ്ങൾ പങ്കുവച്ചത് എന്നാണ് ടസ്കിൻ പറഞ്ഞത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തിരുന്നു,​ തുർക്കിയിൽ അശ്ലീല ചിത്രങ്ങൾ പങ്കുവച്ച ആർക്കെതിരെയും കേസ് എടുക്കാം. മൂന്നുവർഷം വരെ തടവും ലഭിക്കാം.

അതേസമയം ലോകമെമ്പാടുമുള്ള ആളുകളെ ലൈംഗികതയുടെ ചരിത്രത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് ഞങ്ങളുടെ മ്യൂസിയം ഉദ്ദേശിക്കുന്നതെന്ന് സെക്‌സ് മ്യൂസിയം ഡയറക്ടർ മോണിക് വാൻ മാർലെ പറഞ്ഞു.