
കാട് കാണാനായി പോകുന്ന സഞ്ചാരികൾക്ക് അപൂർവമായി മാത്രം കാണാനൊക്കുന്ന ഒന്നാണ് കടുവയുടെ സുന്ദര ദൃശ്യം. അതിലും അപൂർവമാണ് ഒരു മൃഗത്തെ കടുവ വേട്ടയാടുന്നത് കാണുക എന്നത്. എന്നാൽ വിനോദസഞ്ചാരികളുടെ വാഹനം മറയാക്കി വേട്ടയാടുന്ന കടുവയെ നേരിൽ കണ്ട ഞെട്ടലിലാണ് രൺഥംഭോർ ദേശീയോദ്യാനത്തിലെത്തിയ വിനോദ സഞ്ചാരികൾ.
കടുവയുടെ സാമീപ്യമുളള സ്ഥലത്ത് തുറന്ന വാഹനത്തിൽ കാഴ്‌ചകാണുകയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനടുത്തേക്ക് ഒരു തെരുവുനായ എത്തി. നിമിഷ നേരങ്ങൾക്കകം വലിയൊരു കടുവ നായയെ പിടികൂടി കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ഡിസംബർ 27ന് പാർക്കിലെ സോൺ ഒന്നിലാണ് സംഭവമുണ്ടായത്. സുൽത്താന എന്ന പ്രസിദ്ധയായ കടുവയാണ് ഇത്തരത്തിൽ വേട്ടയാടിയതെന്ന് പിന്നീട് തെളിഞ്ഞു.