turmeric

കോഴിക്കോട്: ജൈവമഞ്ഞൾ കൃഷിയെക്കുറിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജൈവമഞ്ഞൾകൃഷിയെ പറ്റിയും മഞ്ഞൾ പുഴുങ്ങുന്നതിനും പോളിഷ് ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യയെക്കുറിച്ചും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി.കെ.തങ്കമണി വിശദീകരിച്ചു. യോഗത്തിൽ വിവിധ കാർഷിക ഉപകരണങ്ങൾ കർഷകർക്ക് വിതരണം ചെയ്തു.