exports

ന്യൂഡൽഹി: ഈമാസം ഒന്നുമുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 36.2 ശതമാനം വർദ്ധിച്ച് 2,382 കോടി ഡോളറിൽ എത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോ‌ർട്ട്. ഡിസംബറിന്റെ മൂന്നാംവാരത്തിൽ കയറ്റുമതി 20.83 ശതമാനം വർദ്ധിച്ച് 736 കോടി ഡോളറാണ്. മാസാന്ത്യമായപ്പോഴേക്കും കയറ്റുമതി നേട്ടം കുറയുന്നതായാണ് മൂന്നാംവാര കണക്കുകൾ വ്യക്തമാക്കുന്നത്.

ആദ്യ മൂന്നാഴ്‌ചയിൽ പെട്രോളിയം, മറ്റ് എണ്ണ ഉത്പന്നങ്ങൾ എന്നിവയൊഴികെയുള്ള കയറ്റുമതി 28.08 ശതമാനം ഉയർന്നു. നടപ്പുവർഷം ഏപ്രിൽ-നവംബറിൽ കയറ്റുമതി വളർച്ച 51.34 ശതമാനം വർദ്ധിച്ച് 26,357 കോടി ഡോളറാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം കയറ്റുമതി വരുമാനം 29,000 കോടി ഡോളറായിരുന്നു. നടപ്പുവർഷം കേന്ദ്രം ഉന്നമിടുന്ന വരുമാനം 40,000 കോടി ഡോളറാണ്. അതായത്, ഡിസംബർ ഉൾപ്പെടെ നടപ്പുവർഷം ശേഷിക്കുന്ന നാലുമാസത്തിൽ ശരാശരി 3,411 കോടി ഡോളർ വീതം കയറ്റുമതി നേടണം.