dog-attack

മുംബയ്: തെരുവ്‌നായയ്‌ക്ക് നേരെ കണ്ണില്ലാത്ത ക്രൂരത കാട്ടി അ‌ജ്ഞാതൻ. മുംബയ് നഗരത്തിലെ അന്ധേരി കാപസ്‌വാടി മേഖലയിലാണ് സംഭവം. ഡിസംബർ 25നാണ് സംഭവമുണ്ടായത്. നായ്‌ക്കൾ ഇണചേരുന്നതിനിടെയാണ് നായയോട് ഇത്തരത്തിൽ ക്രൂരമായി അജ്ഞാതൻ പെരുമാറിയത്.

സംഭവമറിഞ്ഞ നായസ്‌നേഹികൾ മുംബയിലെ എസ്‌പി‌സി‌എയിലേക്ക് നായയെ ഉടനടി എത്തിച്ചു. ഇവിടെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് നായയെ വിധേയനാക്കി. സംഭവത്തിൽ ഡിഎൻ നഗർ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റവാളിയെ കണ്ടെത്തുമെന്ന് അന്ധേരി പൊലീസ് അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികൾ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകി.