
കൽപറ്റ: അമ്പലവയലിലെ വൃദ്ധന്റെ കൊലപാതകത്തിൽ ഇന്ന് തെളിവെടുപ്പ്. കൊലപാതകം നടന്ന വീട്ടിലും, മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ച സ്ഥലങ്ങളിലുമാണ് തെളിവെടുപ്പ്. അന്വേഷണ ഉദ്യോഗസ്ഥർ നാട്ടുകാരുടെ മൊഴിയെടുക്കും.
അമ്പലവയൽ സ്വദേശി മുഹമ്മദ്(68) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും അവരുടെ അമ്മയുമാണ് അറസ്റ്റിലായത്. അമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്റെ ഭാര്യയും മക്കളുമാണ് ഇവർ.
അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി. ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്നത് മുഹമ്മദിന്റെ വീട്ടിലായിരുന്നു. ഇവിടെ വച്ചാണ് കൊലപാതകം നടന്നത്. മുഹമ്മദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും.