muhammed

വയനാട്: അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി ഭാര്യ. പെൺകുട്ടികൾക്ക് കൊല നടത്താനാകില്ലെന്നും, കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലരാണെന്നും അവർ ആരോപിച്ചു.

'മക്കൾ ഇത് ചെയ്യൂല. പെൺകുട്ടികൾക്ക് ഇത് ചെയ്യാൻ കഴിയൂല. ആര് പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല. ആങ്ങളയും മോനും കൂടിയാണ് ഇത് ചെയ്‌തേക്കണത്. എന്നിട്ട് ഞങ്ങളാണ് ചെയ്തതെന്ന് മക്കളെക്കൊണ്ട് പറയിപ്പിക്കുകയാണ്. എന്നാൽ ഓന് പുറത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്യാലോ'- മുഹമ്മദിന്റെ ഭാര്യ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

കേസിൽ മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുമാണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പെൺകുട്ടികൾ പൊലീസ് സ്റ്റേഷനിലെത്തി, കൊലപാതക വിവരം ഏറ്റുപറഞ്ഞത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.