somu-veeraraju

ഹൈദരബാദ്: സംസ്ഥാനത്ത് പാർട്ടിക്ക് ഒരു കോടി വോട്ട് ലഭിച്ചാൽ 75രൂപയ്ക്ക് മദ്യം നൽകുമെന്ന് ആന്ധ്രാപ്രദേശ് ബിജെപി അദ്ധ്യക്ഷൻ സോമു വീരരാജു. കൂടുതൽ വരുമാനം ലഭിക്കുകയാണെങ്കിൽ വില 50രൂപയായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വിജയവാഡയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ഒരു ക്വാർട്ടറിന് 200രൂപയാണ് ആന്ധ്രാപ്രദേശിലെ വില. എന്നാൽ ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ ഗുണനിലവാരമില്ലാത്ത മദ്യമാണ് ഉയർന്ന വിലയ്ക്ക് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സംസ്ഥാനത്ത് ഒരു കോടി ജനങ്ങൾ ഉയർന്ന വിലയ്ക്ക് മദ്യം ഉപയോഗിക്കുന്നുണ്ടെന്നും വില കുറച്ച് മദ്യം ലഭിക്കുന്നതിനായി 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും സോമു വീരരാജു ആവശ്യപ്പെട്ടു.