പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആയിരുന്നു ഏതാനും ദിവസങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നത്. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തെ എതിർത്തും അനുകൂലിച്ചുമൊക്കെ നിരവധി പേരാണ് രംഗത്തു വന്നത്.

marriage-age

നിലവിൽ 18 വയസിൽ നിന്ന് 21 വയസിലേക്ക് ഉയർത്താനുള്ള സർക്കാർ നീക്കമാണ് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴി തുറന്നത്. നിലവിൽ പാർലമെന്റിൽ അവതരിപ്പിച്ച ഈ ബില്ല് പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.