
വിജയവാഡ: 2024ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു കോടി വോട്ട് നൽകി വിജയിപ്പിച്ചാൽ ആന്ധ്രാപ്രദേശിൽ മദ്യത്തിന് വിലകുറച്ച് നൽകാമെന്ന് ബി.ജെ.പി. ചൊവ്വാഴ്ച വിജയവാഡയിൽ നടന്ന യോഗത്തിൽ ആന്ധ്രാപ്രദേശ് ബി.ജെ.പി അദ്ധ്യക്ഷൻ സോമു വീർരാജുവാണ് പ്രഖ്യാപനം നടത്തിയത്.
ബി.ജെ.പി വിജയിച്ചാൽ 70 രൂപക്ക് മദ്യം നൽകും. കൂടുതൽ വോട്ട് ലഭിച്ചാൽ 200 രൂപയുടെ ബോട്ടിൽ മദ്യം 50 രൂപയ്ക്ക് നൽകുമെന്നും വീർരാജു പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഒരു ക്വാർട്ടർ കുപ്പി മദ്യത്തിന് 200 രൂപയാണ്, സംസ്ഥാന സർക്കാർ വിൽക്കുന്നത് നിലവാരമില്ലാത്ത വ്യാജ ബ്രാൻഡുകളാണ്. നിലവാരമുള്ള പല ബ്രാൻഡും സംസ്ഥാനത്ത് ലഭിക്കുന്നില്ല. ഞങ്ങൾ അധികാരത്തിലേറിയാൽ ഏറ്റവും നല്ല മദ്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.