
ലക്നൗ : അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് കാളപ്പോര് സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ വ്യക്തികളുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ട പരിഹാരം നൽകുമെന്ന് സമാജ്‌വാദി പാർട്ടി. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ യു.പിയിൽ 403 സീറ്റിൽ 312 സീറ്റുകളാണ് ബി.ജെ.പി നേടിയത്. സമാജ്‌വാദി പാർട്ടി - 47, ബി.എസ്.പി - 19 കോൺഗ്രസ് - 7 എന്നിങ്ങനെയായിരുന്നു സീറ്റ് നില.