cristiano

പനാജി: പോർച്ചുഗീസ് ഫുട്‌ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ച് ഗോവൻ സർക്കാർ. കാലൻഗൂട്ട് ബീച്ചിനടുത്താണ് 12 ലക്ഷം ചെലവിട്ട് 410 കിലോ ഭാരം വരുന്ന പ്രതിമ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. എന്നാൽ

യുവതലമുറയ്ക്ക് പ്രചോദനമേകുന്നതിനുവേണ്ടിയാണ് പ്രതിമ സ്ഥാപിക്കുന്നതെന്നും പ്രതിമ ഗോവയുടെ ഫുട്‌ബാൾ സ്വപ്‌നങ്ങൾക്ക് ചിറക് നൽകുമെന്നും മന്ത്രി മൈക്കിൾ ലോബോ പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യയിൽ ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കുന്നത്.