alba

ബാഴ്‌സലോണ: സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്‌സലോണയുടെ താരം ജോർഡി ആൽബയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബാഴ്‌സയിൽ അടുത്തിടെ രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് 32 കാരനായ ആൽബ. നേരത്തേ ക്ലെമെൻഫ് ലെംഗ്ലെറ്റിനും ഡാനി ആൽവ്സിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ക്രിസ്മസ് ആഘോഷത്തിനുശേഷമാണ് ആൽബയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ താരം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. ഇതോടെ ഞായറാഴ്ച നടക്കുന്ന റയൽ മയ്യോർക്കയ്‌ക്കെതിരായ ലാ ലിഗ മത്സരം ആൽബയ്ക്ക് നഷ്ടമാകും.

ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന ബാഴ്‌സലോണ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 18 മത്സരങ്ങളിൽ നിന്ന് 28 പോയിന്റ് മാത്രമാണ് ടീമിനുളളത്.