geojit

കൊച്ചി: പ്രമുഖ നിക്ഷേപസേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ സ്വതന്ത്ര ഡയറക്‌ടർമാരായി എം.പി. വിജയ്‌കുമാറിനെയും പ്രൊഫ. സെബാസ്‌റ്റ്യൻ മോറിസിനെയും തിരഞ്ഞെടുത്തു. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്‌റ്റ് അക്കൗണ്ടന്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ വിജയ്‌കുമാർ സിഫി ടെക്‌നോളജീസ് ലിമിറ്റഡിന്റെ സി.എഫ്.ഒയാണ്. അക്കാഡമിക ഗവേഷണരംഗങ്ങളിൽ പ്രമുഖനായ സെബാസ്റ്റ്യൻ മോറിസ് ഗോവ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ സീനിയർ പ്രൊഫസറാണ്.