heavy-snowfall

ന്യൂഡൽഹി: സിക്കിമിന്റെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച. സോംഗ്‌മോ തടാകം, നാഥുല എന്നിവിടങ്ങളിലേക്കുള്ള റോഡ് അടച്ചു. തലസ്ഥാനമായ ഗാങ്ങ്ടോക്കിൽ ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 3.1 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.