yediyurappa

ബംഗളൂരു: ചൊവ്വാഴ്ച ആരംഭിച്ച ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ നിന്ന് മുൻ കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും മകനും സംസ്ഥാന വൈസ്​ പ്രസിഡന്റുമായ ബി.വൈ.വി​ജയേന്ദ്രയും വിട്ടുനിന്നു. യോഗം ഇന്നലെ അവസാനിച്ചു. യെദിയൂരപ്പ മുഖ്യമന്ത്രിപദം ഒഴിഞ്ഞ ശേഷം നടന്ന ആദ്യ എക്സിക്യുട്ടീവ് യോഗമാണിത്. സംസ്ഥാന ഭരണം, പാർട്ടി കെട്ടിപ്പടുക്കൽ, സമീപകാല തിരഞ്ഞെടുപ്പ്​ ഫലങ്ങൾ എന്നിവ യോഗത്തിൽ വിലയിരുത്തും. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്​ ഇരുവരും യോഗത്തിൽ നിന്ന്​ വിട്ടുനിൽക്കുന്നതെന്ന്​ മുൻ ഉപമുഖ്യമന്ത്രി സി.എൻ.അശ്വത്നാരായണൻ പ്രതികരിച്ചു. അതേസമയം ദുബായിൽ കുടുംബസമേതം അവധിക്കാല ആഘോഷത്തിലായിരുന്ന യെദിയൂരപ്പ ഇന്നലെ തിരിച്ചെത്തി.