keral-abank

തിരുവനന്തപുരം: ദേശസാത്കൃത ബാങ്കുകൾ ഗ്രാമീണ മേഖലയിൽ ചെറുകിട വായ്പകൾ നൽകുന്ന സ്ഥിതി വിശേഷത്തിൽ നിന്ന് പിന്മാറിയതുമൂലമുണ്ടായ വിടവ് നികത്തേണ്ടത് കേരള ബാങ്കാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രചരണപരിപാടിയോടനുബന്ധിച്ച് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ വച്ച് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിന്റെ ബിസിനസ് വർദ്ധിപ്പിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവുമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളും ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരുമാണ് 2 ദിവസത്തെ ശില്പശാലയിൽ പങ്കെടുക്കുന്നത്.