
കൊച്ചി: ഈവർഷം ഇതുവരെ ഉപഭോക്താക്കൾ ഏറ്റവുമധികം ഓർഡർ ചെയ്‌ത ഭക്ഷണം ബിരിയാണിയാണെന്ന് പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ വ്യക്തമാക്കി. 2021ൽ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം കമ്പനി വിതരണം ചെയ്‌തു.
₹33,000
സൊമാറ്റോയ്ക്ക് 2021ൽ ലഭിച്ച ഏറ്റവും ഉയർന്ന 'ഒറ്റ" ഓർഡർ 33,000 രൂപയുടേതാണ്. അഹമ്മദാബാദിലെ ഒരു ഉപഭോക്താവിന്റേതായിരുന്നു ഓർഡർ.
മിനുട്ടിൽ 115 ബിരിയാണി
സ്വിഗ്ഗിയുടെ റിപ്പോർട്ട് പ്രകാരം 2021ൽ ഓരോ മിനുട്ടിലും 115 ബിരിയാണി ഇന്ത്യക്കാർ വാങ്ങി. സമൂസ, ഗുലാബ് ജമൂൻ എന്നിവയ്ക്കും സ്വിഗ്ഗി വൻ ഓർഡറുകൾ നേടി.
പ്രിയം ഈ അഞ്ച് ഭക്ഷണങ്ങളോട്
പാൻ ഏഷ്യൻ, ഇന്ത്യൻ, ചൈനീസ്, മെക്‌സിക്കൻ, കൊറിയൻ എന്നീ അഞ്ച് ക്വിസീൻസിനായിരുന്നു 2021ൽ പ്രിയമേറെ.
ഒരുകോടി പേർ മൊമോയും 88 ലക്ഷം പേർ ദോശയും ഓൺലൈനിൽ വാങ്ങി. സമൂസ വാങ്ങിയത് 72.79 ലക്ഷം പേരാണ്; വടാ പാവ് വാങ്ങിയത് 31.57 ലക്ഷം പേർ. 11 ലക്ഷത്തിലേറെ പേർ പനീർ ബട്ടർ മസാലയും ബട്ടർ നാനും വാങ്ങി. ഇക്കഴിഞ്ഞ ട്വന്റി20 വേൾഡ് കപ്പിൽ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന് തോറ്റെങ്കിലും മത്സരത്തിനിടെ 10.62 ലക്ഷം പേർ സൊമാറ്റോയിലൂടെ ഭക്ഷണം വാങ്ങി.