
തിരുവനന്തപുരം: ലുലു മാളിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ച് കെ എസ് ആർ ടി സി. തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിൽ നിന്നാണ് തിരുവനന്തപുരം ലുലുമാളിലേക്ക് സർവീസ് ആരംഭിച്ചത്.
തമ്പാനൂർ നിന്നും ആരംഭിച്ച് കിഴക്കേകോട്ട വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 മണി വരെ സർവീസ് തുടരും. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിനായി ഏസി ലോഫ്ലോർ ബസുകളാണ് ഒരുക്കിയിട്ടുള്ളത്.
തിരുവനന്തപുരം സെൻട്രൽ, സിറ്റി യൂണിറ്റുകളിൽ യാത്രക്കാരുടെ സ്വകാര്യവാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കെ എസ് ആർ ടിസി അറിയിച്ചു.