suraj

'മിന്നൽ മുരളി"യുടെ രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ടൊവിനോ തോമസ് പോസ്റ്റ് ചെയ്‌ത വർക്കൗട്ട് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വായുവിൽ ശരീരമുയർത്തി പറന്നുയരുകയായിരുന്നു താരം. ഇപ്പോഴിതാ ആ ചലഞ്ചേറ്റെടുത്ത് സുരാജ് വെഞ്ഞാറമൂടും വായുവിൽ പറന്നു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുകയാണ്.

View this post on Instagram

A post shared by Suraj Venjaramoodu (@surajvenjaramoodu)

'ചലഞ്ച് സ്വീകരിച്ചിരിക്കുന്നു" എന്ന ക്യാപ്‌ഷനോടെയാണ് താരം ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മിന്നൽ മുരളി, ഫ്ലൈയിംഗ്, ചലഞ്ച് എന്നീ ഹാഷ് ടാഗുകളും നൽകിയിട്ടുണ്ട്. എന്തായാലും സുരാജിന്റെ പോസ്റ്റിനും സമൂഹമാദ്ധ്യമങ്ങളിൽ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

ടൊവിനോക്ക് മാത്രമല്ല സുരാജേട്ടനും പറ്റുമെന്നാണ് ആരാധകർ പറയുന്നത്. മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിൽ സുരാജേട്ടനെ കൂടി പരിഗണിക്കണമെന്ന് പറയുന്നവരുമുണ്ട്. ഫോട്ടോ മാത്രം പോര വീഡിയോ കൂടി വേണമെന്നും ചിലർ കമന്റ് ചെയ്‌തിട്ടുണ്ട്.