
ഇന്ത്യക്കാരായ യുവാക്കൾ സാങ്കേതിക വ്യവസായ മേഖലകളിൽ സിഇഒമാർ ആയി ലോക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ സമ്പദ്ഘടനയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഗൂഗിളിലും മൈക്രോസോഫ്റ്റിലും സേവനമനുഷ്ടിക്കുന്ന ഇന്ത്യക്കാർ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്.
അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന പേരാണ് ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാളിന്റേത്. അദ്ദേഹത്തിനു ശേഷം ഇപ്പോൾ മറ്റൊരു ഇന്ത്യക്കാരൻ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. അമേരിക്കൻ ബാറ്ററി സ്റ്റാർട്ടപ്പായ ക്വാണ്ടംസ്കേപ്പിന്റെ സിഇഒ ജഗ്ദീപ് സിംഗ് ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.
ആരാണ് ജഗ്ദീപ് സിംഗ്
അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കേപ്പ് കോർപ്പറേഷന്റെ സ്ഥാപകനും സിഇഒയുമാണ് ഇന്ത്യൻ വംശജനായ ജഗ്ദീപ് സിംഗ്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് അദ്ദേഹം കമ്പ്യൂട്ടർ സയൻസ് പഠനം പൂ കൂടാതെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് എംബിഎയും നേടി. ലൈറ്റെറ നെറ്റ്‌വർക്ക്സ്, എയർസോഫ്റ്റ് തുടങ്ങി നിരവധി കമ്പനികളുടെ സ്ഥാപകൻ കൂടെയാണ് ജഗ്ദീപ് സിംഗ്.
പുതിയ കമ്പനി ആരംഭിച്ചത്
2001 മുതൽ 2009 വരെ ഇൻഫിനെറ എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയും ആയിരുന്നു ജഗ്ദീപ് സിംഗ്. ശേഷം ജഗ്ദീപ് സിംഗും, ടിം ഹോമും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഫ്രിറ്റ്സ് പ്രിൻസും ചേർന്നാണ് 2010ൽ ക്വാണ്ടംസ്കേപ്പ് സ്ഥാപിച്ചത്.
ക്വാണ്ടംസ്കേപ്പിന്റെ തുടക്കം

'മൈക്രോസോഫ്ട്' സ്ഥാപകൻ ബിൽഗേറ്റ്സിന്റെയും പ്രമുഖ വാഹന നിർമാതാക്കളായ 'ഫോക്സ്വാഗണി'ന്റെയും പിന്തുണയോടെയാണ്ക്വാണ്ടംസ്കേപ്പ് ആരംഭിച്ചത്. ഇലക്ട്രിക് കാറുകൾക്കായുള്ല സോളിഡ് സ്റ്റേറ്റ് ലിഥിയം മെറ്റൽ ബാറ്ററികളെ പറ്റി ഗവേഷണം നടത്തുന്ന കമ്പനിയാണ് ക്വാണ്ടംസ്കേപ്പ്. കാലിഫോർണിയയിലെ സാൻ ജോസിലാണ് കമ്പനിയുടെ ആസ്ഥാനം. നിലവിൽ 400ഓളം പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.
40വർഷമായി തുടർന്നു വരുന്ന ബാറ്ററി പ്രശ്നത്തിന് പരിഹാരം
ക്വാണ്ടംസ്‌കേപ്പിലെ ഗവേഷകർ ഇപ്പോൾ ഒരു പുതിയതരം ബാറ്ററി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. നാലു വർഷത്തിനുള്ലിൽ എല്ലാ ഇലക്ട്രിക്ക് വാഹനങ്ങളിലും ഈ ബാറ്ററി എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവിലുള്ള ലിഥിയം-അയൺ ബാറ്ററികൾ അപേക്ഷിച്ച് ചിലവ് ചുരുങ്ങിയതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ ബാറ്ററികളാണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ക്വാണ്ടംസ്‌കേപ്പിന്റെ മികച്ച കണ്ടുപിടിത്തം എന്ന് പറയപ്പെടുന്നത് ലിഥിയം-അയൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന ദ്രാവകത്തിന് പകരം ലോഹത്തിന്റെ ഒരു സ്ട്രിപ്പ് ഉപയോഗിച്ച് സുരക്ഷിതമാക്കി ജ്വലനം ഉണ്ടാകുന്നതിൽ നിന്ന് പ്രതിരോധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച സവിശേഷത.
ജഗ്ദീപ് സിംഗ് സ്വന്തമാക്കിയ അമ്പരപ്പിക്കുന്ന ശമ്പള പാക്കേജ്
അടുത്തിടെ ജഗ്ദീപ് സിംഗിന്റെ ശമ്പള പാക്കേജിന് ഷെയർഹോൾഡർമാരുടെ വാർഷിക യോഗത്തിൽ അംഗീകാരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ജഗ്ദീപ് സിംഗിന് അനുവദിക്കാൻ പോകുന്ന ഓഹരികൾ ഏകദേശം 2.3 ബില്യൺ യുഎസ് ഡോളർ (ഇന്ത്യൻ കറൻസിയിൽ 17,486 കോടി രൂപ) വരും. ടെസ്ല കമ്പനിയുടെ സിഇഒ ആയ എലോൺ മസ്‌കിന്റെ ശമ്പളത്തിന് തുല്ല്യമാണ് ഈ തുക.