
തിരുവനന്തപുരം: നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഹരിത കർമ്മ സേന അംഗങ്ങളുടെ പി ടി പി വാർഡ് തല പ്രവർത്തന ഉത്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിപി വാർഡ് കൗൺസിലർ അഡ്വ. വി ഗിരികുമാർ, നഗരസഭ ബിജെപി കൗൺസിൽ പാർട്ടി ലീഡർ എം ആർ ഗോപൻ, ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ മിത്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നന്ദിനി, കുടുംബശ്രീ എഡിഎസ് സെക്രട്ടറി ഷീബ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, പാർട്ടി സഹപ്രവർത്തകർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.