
ഹോളിവുഡ് താരം അർനോൾഡ് ഷ്വാർസനെഗറും പത്രപ്രവർത്തകയായ മരിയഷിവറും വിവാഹമോചിതരായി. 2011 മുതൽ തന്നെ ചില പ്രശ്നങ്ങളെ തുടർന്ന്ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു.
1986 ലായിരുന്നു അർണോൾഡും മരിയയും വിവാഹിതരായത്. ഈ ബന്ധത്തിൽകാതറിൻ, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫർ എന്നിങ്ങനെ നാല്മക്കളുണ്ട്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായതർക്കങ്ങളെ തുടർന്നുമാണ് വിവാഹമോചന കേസ് പത്ത് വർഷത്തോളം നീണ്ടത്.നാല് മക്കൾക്കും ഇപ്പോൾ പ്രായപൂർത്തിയായതിനാൽ ഇനി ഇതെക്കുറിച്ച്തർക്കമില്ല. ഇരുവരുടെയും സാമ്പത്തികമായ പ്രശ്നങ്ങളുംഒത്തുതീർപ്പായിട്ടുണ്ട്.വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ശേഷം തനിക്ക് വീട്ടുജോലിക്കാരിയിൽ ഒരു മകനുണ്ടെന്ന് അർണോൾഡ് വെളിപ്പെടുത്തിയിരുന്നു.